അനസ്‌തേഷ്യ നല്‍കിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ചാലക്കുടി :ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ഹെർണിയ ഓപ്പറേഷനായി അനസ്‌തേഷ്യ നല്‍കിയിരുന്ന കോടശ്ശേരി വൈലത്ര വാവല്‍ത്താൻ സിദ്ധാർത്ഥൻ മകൻ സിനീഷ് (34) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് ഹെർണിയ ശസ്‌ത്രക്രിയയ്‌ക്കായി സിനീഷിന് അനസ്‌തേഷ്യ നല്‍കിയത്. ഇതിനിടെ അനസ്‌തേഷ്യ അലർജിയുള്ള സിനീഷിന് ഹൃദയാഘാതമുണ്ടായി.

ഇതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സിനീഷിന് വീണ്ടും ഹൃദയാഘാതമുണ്ടായി മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് യുവാവിന്റെ ബന്ധുക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *