അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം യാത്രാ വിമാനം തകർന്നു വീണു

അഹമ്മദാബാദ് :അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം യാത്രാ വിമാനം തകർന്നു വീണു .അഹമ്മദബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെടുകയായിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസാണ് തകർന്നത്. . മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് അപകടം നടന്നത് .മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തിലുണ്ടായിരുന്നുവെന്ന് സൂചന. അപകടം ലണ്ടനിലേക്കുള്ള യാത്രക്കായി പറന്നുയരുന്നതിനിടെ.വിമാനത്തിൽ 242 യാത്രക്കാർ.വിമാനം പറന്നു പൊങ്ങുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായി തുടങ്ങുന്നതേയുള്ളു.പ്രധാനമന്ത്രിയുടെ ഓഫീസ് യാത്രക്കാരുടെ പട്ടിക ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *