ശശി തരൂരിന് പ്രധാന പദവി ; തീരുമാനം കേന്ദ്ര പരിഗണനയിൽ


ഡൽഹി :ശശി തരൂരിന് കേന്ദ്ര സർക്കാർ പ്രധാന പദവി നൽകാൻ നീക്കമെന്ന് റിപ്പോർട്ട് . വിദേശരാജ്യങ്ങളുമായി ആശയവിനിമയത്തിനുള്ള സമിതിയിൽ മുഖ്യപങ്കാളിത്വം നൽകുന്നതും പരിഗണനയിൽ .ഇന്നലെ പ്രധാനമന്ത്രിയെ നരേന്ദ്രമോദിയുമായി ശശി തരൂർ എം പി കൂടിക്കാഴ്ച നടത്തി ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്.

കേന്ദ്ര സർക്കാരിൻറെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ സിന്ദൂറിന്റെ കുറിച്ച് വിശദീകരിക്കാൻ വിദേശത്തുപോയ തരൂർ ,ഇന്ത്യ പാക് സംഘർഷത്തിൽ വിദേശരാജ്യങ്ങളുമായുള്ള കൂടിക്കാഴ്ച വലിയ ഫലംകണ്ടു എന്ന് പറഞ്ഞു. ഇന്ത്യയുടെ നിലപാട് കൃത്യമായി വിദേശ രാജ്യങ്ങളിൽ ബോധ്യപ്പെടുത്താൻ കഴിഞ്ഞു . ഒരു ഭാരതീയൻ എന്ന നിലയിലാണ് സംസാരിച്ചത് .വിദേശരാജ്യങ്ങളിൽ എല്ലാ യോഗങ്ങളിലും ഇന്ത്യക്ക് പിന്തുണ ലഭിച്ചിട്ടുണ്ട് എന്നും തരൂർ പറഞ്ഞു.

അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ തരൂർ പ്രധാനമന്ത്രിയെ അറിയിച്ചു .പ്രധാനമന്ത്രി ജി 7 ഉച്ചകോടിക്കു പോകുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *