ആരോഗ്യ കാരണം മുന്‍നിര്‍ത്തി നല്‍കിയ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ദില്ലി ഹൈക്കോടതിയിലെ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നടപടി. 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലിലാണ് ലീന മരിയ പോള്‍.
സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂട്ടുപ്രതി ആണ് നടിയും മോഡലുമായ ലീന മരിയ പോൾ . ആരോഗ്യകാരണങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ലീന ജാമ്യാപേക്ഷ നൽകിയത് . ക്ഷയരോഗം ആണെന്നാണ് നടി പറയുന്നത്. തനിക്കു നിലവിൽ ഹൈക്കോടതി ജാമ്യപേക്ഷയിൽ വാദം കേൾക്കുന്ന സാഹചര്യത്തിൽ ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചു