തിരുവനന്തപുരം : നടൻ ജി . കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുകേസിൽ തിരിമറി തെളിഞ്ഞതോടെ പ്രതികൾ ഒളിവിൽ. പോലീസ് കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കം തുടങ്ങി . രണ്ടു ദിവസമായി പ്രതികളുടെ ഫോൺ സ്വിച്ച് ഓഫ് ആണ് . പ്രതികൾ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു .വനിതാ ജീവനക്കാരുടെ സ്റ്റേറ്റ്മെൻറ് പരിശോധിച്ചതിൽ നിന്നും 66 ലക്ഷം രൂപയുടെ തിരിമറി നടന്നതായി പോലീസ് കണ്ടെത്തി.പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.