ഇടുക്കി : സമൂഹമാധ്യമങ്ങളിലൂടെ വൈറലായ ഇടുക്കി ഡാം ന്യൂസ് പോയിന്റിൽ വനം വകുപ്പ് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി . ഇതൊരു ടൂറിസം മേഖല അല്ലാത്തതിനാൽ നിലവിൽ സ്ഥലത്തു യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ല .കഴിഞ്ഞ ദിവസമാണ് ഇടുക്കി ഡാം വ്യൂ പോയിന്റിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. അതിനു ശേഷം നൂറുകണക്കിന് സഞ്ചാരികളാണ് വന്നു പോകുന്നത്. പ്രദേശത്തു താഴ്ചയുള്ള കൊക്ക ഉണ്ട്. സുരക്ഷാ രക്ഷാക്രമീകരണങ്ങൾ ഇല്ലാത്ത സ്ഥലത്ത് സഞ്ചാരികളെ സുരക്ഷ കണക്കിലെടുത്താണ് വനംവകുപ്പ് യാത്ര നിരോധനം ഏർപ്പെടുത്തിയത്.