വയനാട് : സ്വത്തു വിവരം മറച്ചു വെച്ച് എന്നാരോപിച്ചു പ്രിയങ്ക ഗാന്ധിക്കു ഹൈക്കോടതി നോട്ടീസ്. വയനാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് പ്രിയങ്കഗാന്ധി എംപിയ്ക്കു ഹൈക്കോടതിയുടെ നോട്ടീസ്.. സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസ് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് നോട്ടീസ് അയച്ചത്. സ്വത്തുവിവരം മറച്ചുവെച്ചാണ് പ്രിയങ്ക ഗാന്ധി വയനാട് മത്സരിച്ചത് എന്നാണ് നവ്യ ഹരിദാസന്റെ ഹർജിയിലെ പ്രധാന ആരോപണം.