കൊച്ചി : പത്താംക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
വിദ്യാർത്ഥികളായ ആറുപേരാണ് കേസിലെ പ്രതികൾ . ക്രിമിനൽ സ്വഭാവമുള്ള ഇവർക്ക് ജാമ്യം നൽകരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
പ്രതികളുടെ പത്താം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കാനും തുടർപഠനത്തിന് അവസരം നൽകാനും കോടതി നിർദ്ദേശം നൽകിയിരുന്നു .
ട്യൂഷൻ സെൻറർ കലാപരിപാടിയുമായി ബന്ധപ്പെട്ട സംഘർഷത്തിനിടയിൽ ഷഹബാസ് ക്രൂരമായ മർദ്ദനത്തിന് ഇരയായി. ഫെബ്രുവരി 27-ന് നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് ഒന്നിന് പുലർച്ചെയാണ് ഷഹബാസ് മരണത്തിന് കീഴടങ്ങിയത്.