തിരുവനന്തപുരം : നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരെ ദിയയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ രണ്ടുപേരും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും .
പരാതി വ്യാജമാണെന്നും സ്ഥാപനത്തിലെ പണം തട്ടിയ സംഭവത്തില്‍ കേസെടുത്തതിനു പകരമായി ജീവനക്കാര്‍ നല്‍കിയ പരാതിയാണിതെന്നുമാണു കൃഷ്ണകുമാര്‍ പ്രതികരിച്ചത്.
കൃഷ്ണകുമാറും മകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം തട്ടിയെടുത്തെന്ന് ആരോപിച്ച് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു.