ഈജിപ്ത് : ഈജിപ്തിന്റെ തലസ്ഥാനം – കെയ്റോ എന്നുള്ളത് ഇനി മാറ്റിപ്പിടിക്കേണ്ടി വരും. ചൈന സ്‌റ്റേറ്റ് കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് കോർപറേഷന്റെ സഹകരണത്തോടെ ഈജിപ്തിൽ പുതിയ തലസ്ഥാന നഗരം പണിതുയരുകയാണ്. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് നിർമ്മിക്കാൻ ഈജിപ്ത് ചൈനീസ് കമ്പനിയുമായി കരാർ ഒപ്പ് വെച്ചു.
നിലവിലെ തലസ്ഥാനമായ കെയ്റോയിലെ മലിനീകരണവും തിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കെയ്റോയിൽ നിന്ന് 45 കിലോമീറ്റർ കിഴക്കാണ് പുതിയ തലസ്ഥാന നഗരം പണിയുന്നത്. ഒട്ടനവധി ആകാശ ഗോപുരങ്ങളാണ് പുതിയ നഗരത്തിൽ നിർമ്മിക്കുന്നത്. ഭരണ സിരാകേന്ദ്രം പൂർണ്ണമായും പുതിയ നഗരത്തിലേക്ക് മാറും.