മുംബൈ-ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്‌എംടി) ഫാസ്റ്റ് ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് മുംബൈയില്‍ ആറുപേർ മരിച്ചു.

മുംബൈ : പുഷ്പക് എക്സ്പ്രസും കസാര ലോക്കലും പരസ്പരം മുറിച്ചു കടക്കുമ്പോഴാണ് മുംബൈ, ദിവ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ സംഭവം നടന്നത്.

അപകടത്തിൽ ട്രെയിനിൽ നിന്ന് നിരവധിപ്പേർ ട്രാക്കിലേക്ക് വീണതായിട്ടാണ് റിപ്പോർട്ട്.

ഇന്ത്യൻ റെയില്‍വേയുടെ കണക്കനുസരിച്ച്‌, ട്രെയിനിനുള്ളിലെ അമിതമായ തിരക്ക് കാരണം ആളുകള്‍ ഒരു കമ്ബാർട്ടുമെന്റില്‍ നിന്ന് പുറത്തേക്ക് വീഴുകയായിരുന്നു. തിരക്ക് കാരണം യാത്രക്കാർ വാതിലുകളില്‍ തൂങ്ങിക്കിടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *