തിരുവനന്തപുരം : കടയിലെ ജീവനക്കാർ പണം തട്ടിയെടുത്തതായി സമ്മതിക്കുന്ന വീഡിയോ
തെളിവു സഹിതം പുറത്തിറക്കിയിരിക്കുകയാണ് ദിയ കൃഷ്ണകുമാറിന്റെ കുടുംബം.
കൃഷ്ണകുമാറിന്റെ മകളായ അഹാനയുടെ നേതൃത്വത്തിലാണ് ജീവനക്കാരെ ചോദ്യം ചെയ്യുന്നത്. ചോദ്യങ്ങൾ എല്ലാം ശരി
വെയ്ക്കുന്ന തരത്തിൽ ഒന്നും മിണ്ടാതെ
ഇരിക്കുന്ന ജീവനക്കാരെ ദൃശ്യത്തിൽ കാണാം.
50,000 രൂപ വരെ എടുത്തെന്ന് ജീവനക്കാർ സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഇത്തരത്തിൽ പണം
വെട്ടിയ്ക്കുന്നതായിട്ടാണ് ജീവനക്കാരിലൊരാൾ പറയുന്നതെന്നും അഹാന പറയുന്നു.
ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ അഹാന ചോദിക്കുന്നുണ്ട്.
നികുതി വെട്ടിക്കാൻ ദിയ പറഞ്ഞിട്ടാണ് പണം മാറ്റിയതെന്നായിരുന്നു ജീവനക്കാരുടെ വാദം. കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ദുവാണ് ദൃശ്യം യൂട്യൂബിലൂടെ പുറത്തുവിട്ടത്.
നിങ്ങൾ എന്റെ മാന്യമായ മുഖമേ കണ്ടിട്ടുള്ളൂ നിങ്ങളെക്കാൾ തറ സൈഡ് എനിക്കുണ്ട്. കട്ടിട്ടല്ല ഞാൻ ഇവിടെ വരെ എത്തിയതെന്നും ദിയ വീഡിയോയിൽ പറയുന്നുണ്ട്.
ചേച്ചി ഞങ്ങൾ 50,000 രൂപയ്ക്ക് അടുത്ത് ഷെയർ ചെയ്തു എടുത്തിട്ടുണ്ടെന്ന് ജീവനക്കാർ കുറ്റസമ്മതം നടത്തുന്നതും വീഡിയോയിൽ കാണാം.
ഇതുമാത്രമല്ല ഇതിൽ കൂടുതൽ നിങ്ങൾ മോഷ്ടിച്ചിട്ടുണ്ട് ,മുഴുവൻ തെളിവും കിട്ടിയശേഷം സ്റ്റേഷനിലേക്ക് പോകുമെന്നും ദിയ പറയുന്നു.
ചേച്ചി എന്നു വിളിച്ചാൽ പല്ല് അടിച്ച് തകർക്കുമെന്നും ദിയ പറയുന്നുണ്ട് .
വാട്സാപ്പിൽ പോലും നിങ്ങളുടെ പ്രൊഫൈൽ പിക്ചർ ഇടാൻ പറ്റാത്ത രീതിയിൽ നിങ്ങളെ നാറ്റിക്കും എന്നും ദിയ പറയുന്നുണ്ട്.
ഞങ്ങൾ കാലു പിടിക്കാം വേറെ വഴിയില്ലെന്നും ജീവനക്കാരിൽ ഒരാൾ പറയുന്നുണ്ട് .
സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേർക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ തട്ടിപ്പിനിരയായവരുടെ പിന്തുണ തേടി സ്ഥാപന ഉടമയും നടൻ കൃഷ്ണകുമാറിൻ്റെ മകളുമായ ദിയ കൃഷ്ണ രംഗത്ത് വന്നിരുന്നു.
തട്ടിപ്പിനിരയായവർ തെളിവുകൾ പോലീസിന് കൈമാറണമെന്ന് ദിയ കൃഷ്ണ ഇൻസ്റ്റഗ്രാം ലൈവിലൂടെ അഭ്യർത്ഥിച്ചു.
ജീവനക്കാരായ മൂന്നുപേർ അവരുടെ ക്യൂആർ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കളിൽ നിന്ന് പണം കൈപറ്റിയതിനുള്ള തെളിവടക്കം കൈവശമുണ്ടെന്നും ദിയ പറഞ്ഞു.
പോലീസിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നൽകിയതിനെ തുടർന്ന് ആരോപണവിധേയരായ ജീവനക്കാർ ദിയ കൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ തട്ടിക്കൊണ്ടുപോകലിന് പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.









