ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ പീയുഷ് ചൗള വിരമിച്ചു;അവസാനമായി കളിച്ചത് 2012ലെ ഇംഗ്ലണ്ടിനെതിരായ വാംഖഡെ ഏകദിനത്തിൽ

സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ പീയുഷ് ചൗള വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 446 വിക്കറ്റുകള്‍ നേടിയ താരമാണ് പീയുഷ്.

ഉത്തര്‍പ്രദേശിന്റെ അണ്ടര്‍ 19 ടീമില്‍ ഇടം നേടിക്കൊണ്ടാണ് പീയുഷ് ചൗള ക്രിക്കറ്റ് ലോകത്ത് സജീവമാകുന്നത്. 2006ല്‍ ഇംഗ്ലണ്ടിനെതിരായ മൊഹാലി ടെസ്റ്റിലാണ് പീയുഷ് ചൗള ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. . ബംഗ്ലാദേശിനെതിരെ 2007ല്‍ മിര്‍പൂരില്‍ നടന്ന മത്സരത്തിലായിരുന്നു ഏകദിനത്തില്‍ അരങ്ങേറ്റം.

2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു.

ഇതുവരെ192 മത്സരങ്ങളില്‍ നിന്ന് 192 വിക്കറ്റുകള്‍ നേടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്കായാണ് താരം ഐപിഎല്‍ ഫോര്‍മാറ്റില്‍ കളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *