ഉന്നതവി​ദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗസ്റ്റ് അധ്യാപകരുടെ വേതനം പരിഷ്കരിച്ചു ഉത്തരവിറക്കി

തിരുവനന്തപുരം :ഉന്നതവി​ദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗസ്റ്റ് അധ്യാപകരുടെ വേതനം വർധിപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കോളജ് വിദ്യാഭ്യാസ വകുപ്പിനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനും കീഴിലെ ഗസ്റ്റ് അധ്യാപകരിൽ യുജിസി യോഗ്യതയുള്ളവർക്ക് പ്രതിദിനം 2,200 രൂപ നിരക്കിൽ മാസം പരമാവധി 50,000 രൂപ വരെ ലഭിക്കും.

യുജിസി യോഗ്യത ഇല്ലാത്ത ഗസ്റ്റ് അധ്യാപകർക്ക് പ്രതിദിനം 1,800 രൂപ നിരക്കിൽ മാസം പരമാവധി 45,000 രൂപയും ലഭിക്കും. 2018ലെ യുജിസി ശമ്പള പരിഷ്കരണത്തെ തുടർന്ന് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. തുടർന്നാണ് സർക്കാർ തലത്തിൽ നടപടിയെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. നവ കേരള സദസിലും ഗസ്റ്റ് അധ്യാപകർ നിരവധി അപേക്ഷകൾ സമർപ്പിച്ചിരുന്നു. വേതനം പരിഷ്കരിക്കരണ വിഷയത്തിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടറും സർക്കാരിന് ശുപാർശ നൽകിയിരുന്നു. എല്ലാ അപേക്ഷകളും പരി​ഗണിച്ചാണ് ഗസ്റ്റ് അധ്യാപകരുടെ വേതനം വർധിപ്പിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *