ഹൈദരാബാദ് : പ്രശസ്ത തെലുങ്ക് സിനിമാതാരം നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനാണ് അഖിൽ അക്കിനേനി .സൈനബ് റാവ്ജിയാണ് വധു.
ഇരുവരും നീണ്ട നാളായി പ്രണയത്തിലായിരുന്നു.
ഹൈദരാബാദിലെ സ്വവസതിയിൽ ഇന്ന്
പുലർച്ചെ മൂന്ന് മണിയോടെയാണ് ചടങ്ങുകൾ നടന്നത്.
നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ്ണ സ്റ്റുഡിയോയിൽ വച്ചുനടന്ന വിവാഹത്തിൽ ഏതാനും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ.