ഹിന്ദി എന്ന കടമ്പ ;കര്‍ണാടകയില്‍ 90,000 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ തോറ്റു;ഭാഷ അടിച്ചേല്പിക്കരുതെന്നു തമിഴ്‌നാട് മന്ത്രി

കര്‍ണാടക : ഹിന്ദി മൂന്നാം ഭാഷയായി അടിച്ചേല്‍പ്പിച്ചത് മൂലം കര്‍ണാടകയില്‍ 2024-ലെ എസ്എസ്എല്‍സി പരീക്ഷയില്‍ 90,000 വിദ്യാര്‍ത്ഥികള്‍ തോറ്റു .വിദ്യാര്‍ത്ഥികള്‍ ബോര്‍ഡ് പരീക്ഷയില്‍ പരാജയപ്പെട്ടത് ഭാഷ അടിച്ചേല്‍പ്പിക്കല്‍ മൂലമാണെന്ന് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി പറഞ്ഞു.ഏതു ഭാഷയാണ് പഠിക്കേണ്ടതെന്നു കുട്ടികൾക്ക് തിരഞ്ഞെടുക്കാൻ കഴിയണം .ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നയം നല്ലതല്ല.വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ ഫണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഫണ്ട് അനുവദിക്കാതെ സംസ്ഥാനങ്ങളെ സമ്മര്‍ദത്തിലാക്കി ഭാഷ അടിച്ചേല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടിൽ ഫണ്ട് അനുവദിക്കാത്തത് മൂലം വിദ്യാഭ്യാസം തടസപ്പെടില്ലെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ ഇടപെട്ട് മുഴുവന്‍ ചെലവും സംസ്ഥാനം തന്നെ വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഹിന്ദി ആരുടെയും ശത്രുവല്ലെന്ന് അടുത്തിടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഈ പരാമർശത്തിന് മറുപടിയുമായി ഡിഎംകെ എംപി കനിമൊഴിയും രംഗത്തെത്തിയിരുന്നു. ഹിന്ദി ആരുടെയും ശത്രുവല്ല എന്നതുപോലെ തമിഴും ആരുടെയും ശത്രുവല്ലെന്നും ഉത്തരേന്ത്യക്കാര്‍ തമിഴ് പഠിക്കട്ടെ എന്നുമാണ് കനിമൊഴി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *