7 ശതമാനത്തിൽ കൂടുതൽ പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്ന 8 പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ

പോസ്റ്റ് ഓഫീസിൽ നിരവധി ചെറുകിട സമ്പാദ്യ പദ്ധതികളുണ്ട്. ഈ പദ്ധതികൾ സർക്കാർ പിന്തുണയുള്ളതും സാധാരണക്കാർക്കിടയിൽ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളവയുമാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്സി), കിസാൻ വികാസ് പത്ര (കെവിപി), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്), സുകന്യ സമൃദ്ധി യോജന (എസ്എസ്‌വൈ), പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (പിഒഎംഐഎസ്) എന്നിവ പോസ്റ്റ് ഓഫിസിന്റെ ചില ജനപ്രിയ ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഉൾപ്പെടുന്നു.

പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

ഒരു ദീർഘകാല സേവിങ്സ് സ്കീമായ പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) കാലാവധി 15 വർഷമാണ്. കാലാവധി പൂർത്തിയായാൽ 5 വർഷം കൂടി നീട്ടാനുള്ള ഓപ്ഷനുണ്ട്. നിക്ഷേപകർക്ക് പ്രതിവർഷം കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. പ്രതിവർഷം 7.1 ശതമാനം പലിശയും ലഭിക്കും.

പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം (എസ്‌സിഎസ്എസ്)

വാർധക്യത്തിലെത്തുന്നവർക്ക് സാമ്പത്തിക സുരക്ഷ നൽകുന്നതിനായി രൂപകൽപ്പന ചെയ്ത സർക്കാർ പിന്തുണയുള്ള ഒരു സ്കീമാണ് സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം. ഈ സ്കീം പ്രതിവർഷം 8.2 ശതമാനം പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നു. 60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് വാർധക്യ ജീവിതം സുരക്ഷിതമാക്കാൻ ഈ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന പലിശയിലൂടെ സാധിക്കും. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള കുറഞ്ഞ തുക 1,000 രൂപയാണ്. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (പിഒഎംഐഎസ്)

ഒരു വർഷം മുതൽ അഞ്ച് വർഷം വരെയാണ് ഈ സ്കീമിന്റെ കാലാവധി. 5 വർഷത്തെ നിക്ഷേപ കാലാവധി 7.4 ശതമാനം സ്ഥിര പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നു. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ച് ഒരാൾക്ക് ഒരു എംഐഎസ് അക്കൗണ്ട് തുറക്കാം. രു അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപയും നിക്ഷേപിക്കാം.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (ടിഡി) സ്കീം

നാഷണൽ സേവിങ്സ് ടൈം ഡെപ്പോസിറ്റ് സ്കീം എന്നും അറിയപ്പെടുന്ന പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം, ഒരു വർഷം മുതൽ അഞ്ച് വർഷം വരെയുള്ള നാല് തരം പ്ലാനുകൾ വാഗ്‌ദാനം ചെയ്യുന്നു.ഓരോന്നിനും ഒരു നിശ്ചിത പലിശ നിരക്ക് ഉണ്ട്.രണ്ട്, മൂന്ന്, അഞ്ച് വർഷത്തെ ടൈം ഡെപ്പോസിറ്റ് സ്കീമുകൾ യഥാക്രമം 7.0 ശതമാനം, 7.1 ശതമാനം, 7.5 ശതമാനം പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്നു, അതേസമയം ഒരു വർഷത്തെ സ്കീം 6.9 ശതമാനം റിട്ടേൺ നൽകുന്നു. കുറഞ്ഞത് 1,000 രൂപ നിക്ഷേപത്തിൽ ഒരു ടിഡി അക്കൗണ്ട് ആരംഭിക്കാം.

പോസ്റ്റ് ഓഫീസ് നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകൾ (എൻഎസ്‌സി)

നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി) സ്കീമിന്റെ കാലാവധി അഞ്ച് വർഷമാണ്. നിലവിൽ ഇത് പ്രതിവർഷം 7.7 ശതമാനമാണ്.

പോസ്റ്റ് ഓഫീസ് കിസാൻ വികാസ് പത്ര (കെവിപി)

കിസാൻ വികാസ് പത്ര സർട്ടിഫിക്കറ്റുകളിലെ നിക്ഷേപം – സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് എന്നും അറിയപ്പെടുന്നു. കുറഞ്ഞത് 1,000 രൂപ മുതൽ മാത്രമേ ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയൂ.

പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം

ഈ സ്കീം ഉയർന്ന പലിശ നിരക്ക്, നികുതി ആനുകൂല്യങ്ങൾ, മാതാപിതാക്കൾക്ക് അവരുടെ മകളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായി ഒരു മൂലധനം കെട്ടിപ്പടുക്കുന്നതിനുള്ള ദീർഘകാല നിക്ഷേപ ഓപ്ഷൻ എന്നിവ വാഗ്‌ദാനം ചെയ്യുന്നു. 10 വയസിന് താഴെയുള്ള പെൺകുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് ഈ സ്കീമിന് കീഴിൽ ഒരു അക്കൗണ്ട് തുറക്കാം. സുകന്യ സമൃദ്ധി പദ്ധതിയിൽ പ്രതിവർഷം കുറഞ്ഞത് 250 രൂപ നിക്ഷേപിക്കാം, പരമാവധി ഒരു സാമ്പത്തിക വർഷം 1.5 ലക്ഷം രൂപ നിക്ഷേപിക്കാം.

മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് (എം.എസ്.എസ്.സി)

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് ആകർഷകമായ പലിശ നിരക്കുകളും നികുതി ആനുകൂല്യങ്ങളും നൽകുന്ന ഒരു പ്രത്യേക സേവിങ്സ് പദ്ധതിയാണ്. നിലവിലെ സ്ഥിര പലിശ നിരക്ക് 7.5 ശതമാനമാണ്. കുറഞ്ഞത് 1,000 രൂപ നിക്ഷേപവും രണ്ട് വർഷത്തെ നിശ്ചിത കാലാവധിയിൽ 2 ലക്ഷം രൂപ വരെ നിക്ഷേപവും ഈ പദ്ധതിയിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *