ഇസ്രയേലിനെ തെമ്മാടി രാഷ്ട്രമെന്നു വിളിച്ചതിനു മുഖ്യമന്ത്രിക്കെതിരെ അശ്ലീല കമന്റുമായി കോഴിക്കോട് സ്വദേശി

കോഴിക്കോട്: ഇസ്രയേലിനെ തെമ്മാടി രാഷ്ട്രമെന്നു വിളിച്ചതിനു മുഖ്യമന്ത്രിക്കെതിരെ അശ്ലീല കമന്റുമായി കോഴിക്കോട് സ്വദേശി . പുറമേരി സ്വദേശി. ‘ഷാലു ഷാലുഷാലൂസ്’ എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് കമന്റുവന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വളരെ മോശമായ കമന്റുകളാണ് ഇയാള്‍ ഫേസ്‌ബുക്കിലൂടെ നടത്തിയിരിക്കുന്നത് . സംഭവത്തില്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കുമെന്ന് സിപിഐഎം അറിയിച്ചു.

കഴിഞ്ഞ ദിവസം മാധ്യമങ്ങളെക്കണ്ടപ്പോഴായിരുന്നു ഇസ്രയേലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. ഇസ്രയേല്‍ പണ്ടേ തെമ്മാടി രാഷ്ട്രം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സാമാന്യമായ ഒരു മര്യാദയും പാലിക്കേണ്ടതില്ലെന്ന് അംഗീകരിച്ച് പോരുന്ന രാഷ്ട്രമാണ് ഇസ്രയേല്‍.
അമേരിക്കയുടെ പിന്തുണയുണ്ടെന്ന ധിക്കാര സമീപനമാണ് ഇസ്രായേലിന് .ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ ന്യായീകരിക്കാന്‍ സാധിക്കില്ല. അത് ലോക സമീധാനത്തിന് അങ്ങേയറ്റം ഭീഷണിയാണ്. സമാധാനകാംക്ഷിയായ എല്ലാവരും ആക്രമണത്തെ എതിര്‍ക്കാനും അപലപിക്കാനും തയ്യാറാകണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ ഈ വാക്കുകൾക്കെതിരെയാണ് ഫേസ്‌ബുക്കിലൂടെ അശ്ളീല കമന്റുകൾ വന്നിരിക്കുന്നത്. സംഭവത്തിനെതിരെ അന്വേഷണം നടത്തുമെന്നും കർശന നടപടി എടുക്കുമെന്നും സി പി എം പ്രസ്‌താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *