വീണ്ടും മഴ; സംസ്ഥാനത്തു നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലെർട് പ്രഖ്യാപിച്ചു . ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴപെയ്യാൻ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത ഉണ്ട് . മറ്റന്നാളോടുകൂടി മഴ കൂടുതൽ ശക്തമാകും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ബുധനാഴ്ച്ച കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാംകുളം, ആലപ്പുഴ എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്. വ്യാഴാഴ്ച്ച കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാംകുളം, ആലപ്പുഴ എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *