കൊല്ലം : കടയ്ക്കലില്‍ യുവാവിന്റെ മരണം പേവിഷബാധ കാരണമാണെന്ന് സ്ഥിരീകരിച്ചു.
കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി ബൈജു (44) ചൊവ്വാഴ്ച രാത്രിയിലാണ് മരിച്ചത്.
കടുത്ത ശ്വാസംമുട്ടിനെ തുടർന്നാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യനില കൂടുതൽ ഗുരുതരമാവുകയും തുടർന്ന് യുവാവ് മരണപ്പെടുകയായിരുന്നു. തുടർന്ന് നടന്ന ശാസ്ത്രീയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ബൈജു വാക്സിൻ സ്വീകരിച്ചിട്ടില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എങ്ങനെയാണ് രോഗം ബാധിക്കാൻ കാരണമായതെന്ന് വ്യക്തമല്ല. മരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.