ആലപ്പുഴ : ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു.
താമരക്കുളം സ്വദേശി ശിവൻകുട്ടി കെ പിള്ള(63) ആണ് മരിച്ചത്.
കൃഷിയിടത്തിലേക്ക് പോകുമ്പോൾ മറ്റൊരാളുടെ സ്ഥലത്തെ കെണിയിൽപ്പെടുകയായിരുന്നു.രാവിലെ 7.30 യോടെ മകൾ ആണ് കൃഷിയിടത്തിൽ വീണ് കിടക്കുന്ന നിലയിൽ ശിവൻകുട്ടിയെ കാണുന്നത്. ഒൻപതാം വാർഡിൽ ചാവടി പുത്തൻചന്ത സജി യുടെ പുരയിടത്തിൽ ആണ് വീണു കിടന്നത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു