സമ്പാദ്യ ശീലം എത്ര നേരത്തെ തുടങ്ങുന്നുവോ, വാർധക്യ ജീവിതം അത്രയ്ക്കും സുരക്ഷിതമാക്കാം. ചെറിയ നിക്ഷേപങ്ങളിലൂടെ ഉയർന്ന വരുമാനം നേടുന്നതിനുള്ള മികച്ച ഓപ്ഷനാണ് എസ്ഐപി അഥവ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. ദീർഘകാലത്തേക്ക് ഒരു നിശ്ചിത തുക പ്രതിമാസ തവണകളായോ മൂന്ന് മാസത്തിലൊരിക്കലോ അടയ്ക്കുന്നതാണ് എസ്ഐപി. കോമ്പൗണ്ടിങ്ങിന്റെ ശക്തിയിലൂടെയാണ് ഈ സ്കീമിൽ അധിക വരുമാനം ലഭിക്കുന്നത്.
നിക്ഷേപ യാത്ര നേരത്തെ ആരംഭിക്കുന്നത് നിക്ഷേപകർക്ക് ചെറിയ പ്രതിമാസ നിക്ഷേപങ്ങൾ ഉണ്ടെങ്കിലും നേട്ടങ്ങൾ കൊയ്യാൻ സഹായിക്കും. കാരണം, സമ്പത്ത് വളർത്താൻ അവർക്ക് നീണ്ട കാലയളവ് കിട്ടുന്നു. പ്രതിമാസ എസ്ഐപികൾ വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിലൂടെ ഒരു നിക്ഷേപകന് 60 വയസാകുമ്പോഴേക്കും 10 കോടി രൂപയുടെ മൂലധനം സമാഹരിക്കാൻ കഴിയും. ഇതിനായി പ്രതിമാസം 11,750 രൂപ നിക്ഷേപിക്കേണ്ടി വരും.
35 വർഷത്തിനുള്ളിൽ 10 കോടി രൂപയുടെ മൂലധനം എങ്ങനെ സമാഹരിക്കാം?
പ്രതിവർഷം ശരാശരി 13 ശതമാനം വരുമാനം നൽകുമെന്ന് അനുമാനിക്കുകയാണെങ്കിൽ, 35 വർഷത്തേക്ക് 11,750 രൂപയുടെ ഒരു എസ്‌ഐപി ഏകദേശം 10 കോടി രൂപ നൽകും. മറ്റൊരു വഴിയിലൂടെയും ഈ ലക്ഷ്യം നേടിയെടുക്കാൻ സാധിക്കും. 4,660 രൂപയുടെ ഒരു SIP ആരംഭിക്കുക. തുടർന്ന് എല്ലാ വർഷവും, എസ്ഐപി തുക 10 ശതമാനം വർധിപ്പിക്കുക. ഈ രീതിയിലും, 35 വർഷത്തിനുള്ളിൽ ഒരാൾക്ക് 10 കോടി രൂപയുടെ ഒരു ഫണ്ട് നിർമ്മിക്കാൻ കഴിയും.
വരുമാനം വർധിക്കുന്നതിനനുസരിച്ച്, എസ്ഐപി വർധിപ്പിക്കണം. ഉയർന്ന ശരാശരി വരുമാനവും വലിയ എസ്ഐപികളും ഉപയോഗിച്ച്, നിങ്ങളുടെ ലക്ഷ്യത്തിലെത്തുന്നത് വേഗത്തിൽ സാധ്യമാകും. വേഗത്തിൽ വളരുന്ന കമ്പനികളുടെ ഒരു സാധാരണ ഫ്ലെക്സി-ക്യാപ് ഫണ്ട് ഈ ദീർഘകാല ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു നല്ല മാർഗമാണ്. ഫ്ലെക്സി-ക്യാപ് ഫണ്ടുകൾ എല്ലാ കമ്പനികളും വിവിധ മേഖലകളിൽ നിക്ഷേപിക്കുന്നു. വിപണി സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് പോർട്ട്ഫോളിയോയിൽ മാറ്റങ്ങൾ വരുത്താൻ അവ വഴക്കം നൽകുന്നു.
മാത്രമല്ല, ഒരു ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎൽഎസ്എസ്) 80C നികുതി ലാഭത്തിന്റെ അധിക ആനുകൂല്യത്തോടൊപ്പം അതേ ഫലം നൽകിയേക്കാം. കുറഞ്ഞ റിസ്ക് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, സമാനമായ ബെഞ്ച്മാർക്ക് ചെയ്ത ലാർജ് ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കുക. നിക്ഷേപമൊഴുക്ക് ഈ മേഖലയില്‍ കൂടുതലായി വരാന്‍ സാധ്യതയുള്ളതു കൊണ്ട് മികച്ച നിലയില്‍ നടത്തുന്ന ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ അഞ്ചു വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കുമെന്നാണ് പ്രതീക്ഷ. അഞ്ചു വര്‍ഷത്തിനിടയില്‍ 19 ശതമാനം പ്രതിഫലം നല്‍കിയിട്ടുണ്ട്.









