കൊൽക്കത്ത: കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സഹപാഠിയായ വിദ്യാർത്ഥി അറസ്റ്റിൽ. പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. ഹരിദേവ്പൂർ പോലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകിയതായി പറഞ്ഞു.
സൗത്ത് കൽക്കട്ട ലോ കോളേജ് പരിസരത്ത് 24 വയസ്സുള്ള ഒരു വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് ആക്രമിച്ചതായി ആരോപിക്കപ്പെടുന്ന സംഭവം നടന്ന് ഒരു മാസത്തിനുള്ളിലാണ് അടുത്ത സംഭവം.









