എയർ ഇന്ത്യ അപകടം: തിരിച്ചയച്ച മൃതദേഹങ്ങളുടെ കാര്യത്തിൽ വ്യക്തത വേണം

അഹമ്മദാബാദ്: എയർ ഇന്ത്യ 171 വിമാനാപകടത്തിൽ ഡിഎൻഎ-യോജിച്ച മൃതദേഹങ്ങളുടെ സ്ഥിരീകരണത്തിനായി ബ്രിട്ടീഷ് കുടുംബങ്ങളുടെ    കാത്തിരിപ്പ് തുടരുന്നു. തെറ്റായ തിരിച്ചറിയൽ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ അന്വേഷണത്തിൽ സുതാര്യത വേണമെന്ന ആവശ്യവും വർദ്ധിച്ചുവരികയാണ്. സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഡിഎൻആ സ്ഥിരീകരണത്തിൽ തെറ്റുകൾ ഉണ്ടായെന്ന റിപ്പോർട്ടുകളെത്തുടർന്ന് ആശങ്കകൾ വർദ്ധിച്ചുവരികയാണ് എന്ന്  ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ജൂൺ 12 ന് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ലണ്ടനിലേക്ക് പോയ വിമാനം തകർന്നുവീണു, വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെടുകയായിരുന്നു. ഡിഎൻആ സ്ഥിരീകരണത്തിനെ സംബന്ധിച്ചു ന്യൂഡൽഹിയും ലണ്ടനും തമ്മിൽ ഉന്നതതല ഉഭയകക്ഷി ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാർത്തകളുടെ ഫലമായി യുകെ, ഇന്ത്യൻ സർക്കാരുകൾ ഉന്നതതല ചർച്ചകൾ നടത്തിയിട്ടുണ്ട് 

കഴിഞ്ഞയാഴ്ച യുകെ സന്ദർശന വേളയിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഈ വിഷയം ഉന്നയിച്ചതായി പറയപ്പെടുന്നു. യുകെയിലേക്ക് തിരിച്ചയച്ച 12 പെട്ടികളിൽ രണ്ടെണ്ണം തെറ്റായ ഡി എൻ ആ ആണെന്ന വെളിപ്പെടുത്തലുകളെത്തുടർന്ന് ബ്രിട്ടീഷ് മാധ്യമങ്ങളിൽ ഈ വിഷയം ശ്രദ്ധ നേടിയിരുന്നു.

എല്ലാ മൃതദേഹങ്ങളും കൈകാര്യം ചെയ്തത് അങ്ങേയറ്റം പ്രൊഫഷണലിസത്തോടെയും മരിച്ചയാളുടെ അന്തസ്സിനെ മാനിച്ചുകൊണ്ടുമാണ് എന്ന് വിദേശകാര്യ മന്ത്രാലയം (MEA) പ്രസ്താവിച്ചു. എന്നിരുന്നാലും, പ്രശ്നത്തിന്റെ വ്യാപ്തി വാളേ കൂടുതലാണ്. “ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് തിരിച്ചയച്ച 12 പെട്ടികളിൽ രണ്ടെണ്ണം തെറ്റായി ലേബൽ ചെയ്തതും, തെറ്റായി കൈകാര്യം ചെയ്തതും, തെറ്റായി തിരിച്ചറിഞ്ഞതുമാണെന്നാണ്,യുകെ കുടുംബങ്ങളെ പ്രതിനിതീകരിച്ചെത്തിയ ഹീലി-പ്രാറ്റ് പറയുന്നത്.  

ബ്രിട്ടീഷ് യാത്രക്കാരുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ലണ്ടനിൽ ആരംഭിച്ചു കഴിഞ്ഞു. യുക നടപടിക്രമങ്ങൾക്കനുസൃതമായി സീനിയർ കൊറോണറുടെ മേൽനോട്ടത്തിലാണ് ഇത് നടക്കുന്നത്. അതേസമയം, ഡിഎൻഎ പൊരുത്തങ്ങളിൽ മാത്രമല്ല, ക്രാഷ് അന്വേഷണത്തിന്റെ സാങ്കേതിക വശങ്ങളിലും വ്യക്തതയ്ക്കായി കുടുംബങ്ങൾ കാത്തിരിക്കുകയാണ് എന്നും ഹീലി-പ്രാറ്റ് പറയുന്നു. അതേസമയം നഷ്ടപരിഹാര പാക്കേജുകളെക്കുറിച്ചും ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഇന്ത്യ, ഇംഗ്ലണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിയമനടപടികൾക്ക് സമയമെടുക്കുന്നതിനാൽ, നഷ്ടപരിഹാര പാക്കേജുകളുടെ പിന്തുണയുടെ വിശദാംശങ്ങൾ അടിയന്തിരമായി ലഭിക്കാൻ കുടുംബങ്ങൾക്ക് അർഹതയുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂലൈ 12 ന് പ്രസിദ്ധീകരിച്ച ഇന്ത്യൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)യുടെ പ്രാഥമിക റിപ്പോർട്ടിൽ, പറന്നുയർന്ന ഉടൻ തന്നെ രണ്ട് എഞ്ചിനുകളിലേക്കും ഇന്ധന വിതരണം നിലച്ചതായി പറയുന്നു. എഞ്ചിനുകൾ പുനരാരംഭിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്, പക്ഷേ വീണ്ടെടുക്കൽ സാധ്യമാകുന്നതിന് മുമ്പ് വിമാനം തകർന്നു, വിമാനം അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജ് കാമ്പസിൽ ഇടിച്ചുകയറി 19 പേർ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *