തിരുവനന്തപുരം :കെഎസ്ആർടിസി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിൽ ഇനി ലാൻഡ് ഫോൺ ഉണ്ടാവുകയില്ല .യാത്രക്കാർക്ക് അന്വേഷണങ്ങൾക്കായി ബന്ധപ്പെടാൻ പുതിയ മൊബൈൽ ഫോണുകൾ അനുവദിക്കും.ജൂലൈ 1 മുതൽ പുതിയ പരിഷ്കാരം നിലവിൽ വരും.
ലാൻഡ് ഫോണിന് പകരം മൊബൈൽ ഫോൺ വാങ്ങാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു. യാത്രക്കാർക്ക് ഡിപ്പോകളിലേക്കു വിളിക്കാനാണ് മൊബൈലും സിംകാർഡും വാങ്ങുന്നത്. പുതിയ മൊബൈൽ നമ്പർ ഡിപ്പോയിൽ പ്രദർശിപ്പിക്കണം എന്നാണ് നിർദേശം.